അമ്പലപ്പുഴ: സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് പുത്തൻനട ശ്രീദേവി ക്ഷേത്രത്തിലെ പൂജാരി ഇടുക്കി നടുമുറ്റത്ത് ചെല്ലിപ്പട വീട്ടിൽ സി.പി.രവി (58) മരിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പുത്തൻ നട ക്ഷേത്രത്തിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. റോഡരികിൽ നിൽക്കുകയായിരുന്ന രവിയെ യുവതി ഓടിച്ചുവന്ന സ്കൂട്ടറാണ് ഇടിച്ചു വീഴ്ത്തിയത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണത്തിനു കീഴടങ്ങി. കഴിഞ്ഞവർഷമുണ്ടായ വാഹനാപകടത്തിൽ രവിയുടെ മകൻ അനൂപ് മരണമടഞ്ഞിരുന്നു. ഭാര്യ: ഉഷ. മകൾ: അനുരക്ഷ കൃഷ്ണ. സംസ്കാരം ഇടുക്കിയിലെ കുടുംബ വീട്ടിൽ ഇന്ന് നടക്കും