പത്തനംതിട്ട: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ പ്രോഗ്രസ്സീവ് ആർട്‌സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാർക്കായി സംഘടിപ്പിച്ച 'സർഗോത്സവ് 2019' കലാമത്സരത്തിൽ സിവിൽ സ്റ്റേഷൻ ഏരിയ ജേതാക്കളായി. അടൂർ ഏരിയാ രണ്ടും കോന്നി ഏരിയാ മൂന്നും സ്ഥാനങ്ങൾ നേടി. ജില്ലാതല മത്സരം സംസ്ഥാന നാടക അവാർഡ് ജേതാവ് തോമ്പിൽ രാജശേഖരൻ ഉദ്ഘാടനം ചെയ്തു . എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.ഫിറോസ് അദ്ധ്യക്ഷനായിരുന്നു. സമാപന സമ്മേളനം മുൻസിപ്പൽ കൗൺസിലർ പി.കെ.അനീഷ് ഉദ്ഘാടനം ചെയ്തു.
മത്സര വിജയികൾ: ഒന്ന്, രണ്ട് ക്രമത്തിൽ: പദ്യ പാരായണം - (പുരുഷൻ) ജയപ്രകാശ് കെ, (ടൗൺ ഏരിയാ) , രജിത്ത് രാജു (സിവിൽ സ്റ്റേഷൻ ഏരിയ),
(വനിത) സൗമ്യ സി. എസ്, (സിവിൽ സ്റ്റേഷൻ ഏരിയ) , സുസ്മിത രാജ് , (സിവിൽ സ്റ്റേഷൻ ഏരിയ), ബിന്ദു ഗോപാലകൃഷ്ണൻ , (തിരുവല്ല ഏരിയ).
ലളിതഗാനം : പുരുഷൻ രജിത്ത് രാജു (സിവിൽ സ്റ്റേഷൻ ഏരിയ), വേണു സി.( റാന്നി ഏരിയ), ലളിതഗാനം - (വനിത) സുസ്മിത രാജ് , (സിവിൽ സ്റ്റേഷൻ ), ലേഖ ശിവാനന്ദൻ (മല്ലപ്പളളി). മിമിക്രി : (പുരുഷൻ) കെ.കെ. അശോകൻ (ടൗൺ ഏരിയ) , ഷിജു എസ് ( റാന്നി),
ജലച്ഛായം - അനിൽ കുമാർ ( റാന്നി), കനീഷ് കുമാർ (സിവിൽ സ്റ്റേഷൻ),
തിരുവാതിര - രേഷ്മ ആൻഡ് പാർട്ടി ( അടൂർ ഏരിയ ) ,സൗമ്യ സി.എസ് ആൻഡ് പാർട്ടി (സിവിൽ സ്റ്റേഷൻ ഏരിയ), നാടോടിനൃത്തം - ജയലക്ഷ്മി പി വി, (അടൂർ) , വിനീത ബാലൻ (കോന്നി), ഒപ്പന - രേഷ്മ ആൻഡ് പാർട്ടി (അടൂർ),സുജ ജെ ആൻഡ് പാർട്ടി (സിവിൽ സ്റ്റേഷൻ), നാടൻപാട്ട് സിംഗിൾ - പുരുഷൻ : നിസാമുദ്ദീൻ (അടൂർ), പീറ്റർ എൻ.ഐ (തിരുവല്ല), നാടൻപാട്ട് സിംഗിൾ (വനിത) : ഷീജ.എസ് (കോന്നി), കൊച്ചുറാണി (റാന്നി), നാടൻപാട്ട് ഗ്രൂപ്പ് : രത്‌ന കുമാരി ആൻഡ് പാർട്ടി (അടൂർ), രജിത്ത് രാജ് ആൻഡ് പാർട്ടി (സിവിൽ സ്റ്റേഷൻ ഏരിയ),
പെൻസിൽ ഡ്രോയിംഗ് - രാജേന്ദ്രൻ കെ.പി. (കോന്നി),സതീഷ് കുമാർ വി ആർ. (തിരുവല്ല ഏരിയാ), മാപ്പിളപ്പാട്ട് പുരുഷൻ - ബിനോയി ടി (സിവിൽ സ്റ്റേഷൻ) നിസാമുദ്ദീൻ. എസ് (അടൂർ), മാപ്പിളപ്പാട്ട് (വനിത) - കൊച്ചുറാണി. (റാന്നി ഏരിയാ) സുസ്മിത രാജ് , (സിവിൽ സ്റ്റേഷൻ), ശാസ്ത്രീയ സംഗീതം - ബിജു. ഡി. (തിരുവല്ല) , രാധാകൃഷ്ണൻ.കെ (അടൂർ), ഒന്നാം സ്ഥാനം നേടിയവർ നവംബർ 10 ന് തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.