d-raja

അടൂർ: സി.പി.ഐ ദേശിയ സെക്രട്ടറി ഡി.രാജയുടെ വരവ് അടൂരിലെ പാർട്ടി പ്രവർത്തകർക്ക് ആവേശം പകർന്നു. പുന്നപ്ര വയലാർ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത് മടക്ക യാത്രക്കിടയിലാണ് അടൂരിൽ ഇന്നലെ വൈകിട്ട് 4 മണിയോടെ ദേശീയ സെക്രട്ടറി എത്തിയത്. ജില്ലാ സെക്രട്ടറി എ.പി.ജയൻ ഫോണിൽ ബന്ധപ്പെട്ടതോടെ അടൂരിൽ ഇറങ്ങുവാൻ അദ്ദേഹം സമയം കണ്ടെത്തിയത്. മണ്ഡലം കമ്മിറ്റി ഓഫീസിൽ എത്തി ഏറെ നേരം പാർട്ടി പ്രവർത്തകരോടൊപ്പം ചെലവഴിച്ച ശേഷമാണ് ദേശീയ സെക്രട്ടറി മടങ്ങിയത്. നിരവധി പാർട്ടി പ്രവർത്തകരും മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് എത്തി. ജില്ലാ സെക്രട്ടറി എ.പി ജയൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.സജി, എക്‌സിക്യൂട്ടിവ് അംഗം ടി. മുരുകേഷ്, ജില്ലാ കൗൺസിൽ അംഗം ആർ.രാജേന്ദ്രൻ പിള്ള, എസ്.അഖിൽ, ബിബിൻ ഏബ്രഹാം,ഷാജി തോമസ്, സ്റ്റീഫൻ മഹേഷ് കുമാർ എന്നിവർ ചേർന്നു രാജയെ സ്വീകരിച്ചു.