പത്തനംതിട്ട : ഭാരതീയ ജ്യോതിഷ വിചാരസംഘ് ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പെരിനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ലാൽപ്രസാദ് ഭട്ടതിരി അദ്ധ്യക്ഷത വഹിച്ചു. വി. ആർ ഉണ്ണികൃഷ്‌ണൻ കുളനട, ളാക്കൂർ ശശിധരൻ നായർ എന്നിവർ സംസാരിച്ചു. ഡോ. ജയപ്രകാശ്, കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്, എരുവ ശ്രീനിവാസൻ പിള്ള, ചേപ്പാട് ഭാർഗവൻ പിള്ള, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് എന്നിവർ ക്ലാസെടുത്തു.

ഭാരവാഹികളായി വി.ആർ ഉണ്ണികൃഷ്ണപിള്ള (പ്രസിഡന്റ് ), ആർ. സോമശേഖരൻ പിള്ള, ടി.പി വിനോദ് കുമാർ (വൈസ് പ്രസിഡന്റുമാർ ), ളാക്കൂർ ശശിധരൻ നായർ (സെക്രട്ടറി ), സുജിത്ത് നാരായണ ഭട്ടതിരി (ജോയിന്റ് സെക്രട്ടറി ), രവികുമാരൻ പോറ്റി (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.