march
യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മറ്റി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രെഫ. സതീഷ് കൊച്ചുപറമ്പിൽ ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: അപകടത്തിൽപ്പെട്ടയാളെ കാണാൻ ആശുപത്രിയിലെത്തിയ യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടനെയും കെ.എസ്.യു മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ ചെറിയാനെയും മർദ്ദിച്ച സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്ത് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രെഫ. സതീഷ് കൊച്ചുപറമ്പിൽ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിശാഖ് വെൺപാല അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ സതീഷ് ചാത്തങ്കേരി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.ജയകുമാർ, യൂത്ത് കോൺഗ്രസ് പാർലമെന്റ് ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, റോജി കാട്ടശേരി, കെ.പി രഘുകുമാർ, ഐ.എൻ.ടി.യു.സി റീജണൽ വൈസ് പ്രസിഡന്റ് ഹരി പി.നായർ, ഈപ്പൻ കുര്യൻ, അനിൽ കെ.വർഗീസ്, ഷാഹുൽ ഹമിദ്, പ്രകാശ് ബാബു, ടോമിൻ ഇട്ടി, രാജേഷ് മലയിൽ, സോമൻ താമരച്ചാലിൽ, അലക്സ് പൂത്തുപള്ളി, സജി എം. മാത്യു, സണ്ണി തോമസ് എന്നിവർ പ്രസംഗിച്ചു.