മല്ലപ്പളളി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ കർഷകർ നേരിടുന്ന കാട്ടുപന്നി ആക്രമണം നേരിടുന്നതിനെതിരെ മുൻകരുതലുകളും സ്വീകരിക്കുന്നതിനും പ്രതിരോധ പരിപാടികൾ ആരംഭിക്കുന്നതിനുമായി നവംബർ 7ന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെയും കർഷക പ്രതിനിധികളുടെയും യോഗം സംഘടിപ്പിക്കുവാൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.റവന്യു,വനം,കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് മാത്യു ആനിക്കാട്, റെജി ശാമുവേൽ മല്ലപ്പള്ളി, റെജി ചാക്കോ കല്ലൂപ്പാറ, എലിസബേത്ത് കവിയൂർ, വൈസ് പ്രസിഡന്റ് കെ. ദിനേശ്, ഓമന സുനിൽ, ഉണ്ണിക്കൃഷ്ണൻ നടുവിലേമുറി, എസ്. ശ്രീലേഖ, കുഞ്ഞുകോശി പോൾ, കെ. സതീശ്, കോശി പി. സഖറിയ, മനുഭായ് മോഹൻ, സി.കെ. ലതാകുമാരി, ഷിനി കെ. പിളള, ബിനു ജോസഫ്, മിനു സാജൻ, സെക്രട്ടറി ബി. ഉത്തമൻ എന്നിവർ പ്രസംഗിച്ചു.