school-chithrachana
സ്കൂൾ ചിത്രരചനാ മത്സരം

തിരുവല്ല: കേരളപ്പിറവിയാഘോഷത്തിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.ടി.സി) ജില്ലാ കമ്മിറ്റിയും ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പും സംയുക്തമായി നടത്തിയ അഖിലകേരള സ്കൂൾ ചിത്രരചനാമത്സരത്തിൽ കോട്ടയം എം.ഡി.എച്ച്.എസ്.എസിലെ അതുൽ എസ്.രാജ് ഒന്നാം സ്ഥാനവും പ്രമാടം നേതാജി എച്ച്.എസ്.എസിലെ ലക്ഷ്മിപ്രിയ വി.രണ്ടാം സ്ഥാനവും മാവേലിക്കര മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിലെ യു.നിർമ്മൽ മൂന്നാം സ്ഥാനവും നേടി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്ന പൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു.റവ.അജു പി.ജോൺ അദ്ധ്യക്ഷത വഹിച്ചു.കെ.എസി.ടി.സി.ജില്ലാ പ്രസിഡന്റ് റോയി വർഗീസ്, റവ.യേശുദാസൻ,സിബി സാം,ഡോ.സാമുവേൽ നെല്ലിക്കാട്,ഗോപകുമാർ മുഞ്ഞനാട്ട്, ജോസഫ് ചാക്കോ എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനത്തിൽ റവ.അജു.പി.ജോൺ സമ്മാനദാനം നി‌ർവഹിച്ചു.റോയി വ‌ർഗീസ് ഇലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു.