റാന്നി : എസ്.എൻ.ഡി.പി യോഗം 2072ാം പേഴുംപാറ ശാഖയിലെ മഹാദേവ ഗുരുദേവക്ഷേത്രത്തിലെ ഗുരുഗീതാ ജ്ഞാന യജ്ഞവും പ്രതിഷ്ഠാ വാർഷികവും നവംബർ 27 മുതൽ ഡിസംബർ ഒന്ന് വരെ നടക്കും.

27 ന് വൈകിട്ട് അഞ്ചിന് ചുറ്റുവിളക്ക് സമർപ്പണം, ആറിന് വിഗ്രഹ പ്രതിഷ്ഠ, 7.30 ന് യജ്ഞം റാന്നി യൂണിയൻ കൺവീനർ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ പി.കെ. അജയകുമാർ അദ്ധ്യക്ഷത വഹിക്കും. കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.പി.കെ. മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തും. ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് മധുസൂദനൻ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എ.വി. ആനന്ദൻ, സെക്രട്ടറി സജീവ് ശ്രീശബരി എന്നിവർ പ്രസംഗിക്കും.

എല്ലാ ദിവസവും രാവിലെ 5.30 ന് മഹാഗണപതിഹോമം, സൂക്തജപം, ഗുരുദേവകൃതികളുടെ ജപം, എട്ടിന് ഗുരുഭാഗവതപാരായണം, പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാദ വിതരണം, രണ്ടിന് ഗുരുദേവ കൃതികളുടെ പാരായണം, വൈകിട്ട് 4.30 ന് സമൂഹപ്രാർത്ഥന, ലളിത സഹസ്രനാമം, ദീപാരാധന, ഭജന, പ്രഭാഷണം തുടങ്ങിയവ ഉണ്ടായിരിക്കും.28 ന് രാവിലെ 11ന് ധന്യന്തരിഹോമം. 29 ന് രാവിലെ 10.30 ന് മഹാമൃത്യുഞ്ജയ ഹോമം. 30 ന് രാവിലെ10.30 ന് വൈകിട്ട് 5.30 ന് സർവ്വൈശ്വര്യപൂജ എന്നിവർ നടക്കും.

പ്രതിഷ്ഠാ വാർഷിക ദിനമായ ഡിസംബർ ഒന്നിന് രാവലെ ആറിന് ഗണപതിഹോമം, ഏഴിന് നവകം, 8.30 ന് പാരായണം, 9.30 ന് കലശാഭിഷേകം, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് ഭജന.