facebook

തിരുവല്ല: സമൂഹ മാദ്ധ്യമത്തിലൂടെ മുഹമ്മദ് നബിയെയും ഖുറാനെയും മുസ്ലിം സമുദായത്തെയും അവഹേളിച്ചുവെന്ന പരാതിയിൽ തിരുവല്ല കാട്ടൂക്കര അടിവീട്ടിൽ താഴ്ചയിൽ ഏബ്രഹാം ജോൺ മോനി (43) യെ പൊലീസ് അറസ്റ്രുചെയ്തു. നബിയെ ചെകുത്താനായി ചിത്രീകരിച്ചും ഖുറാനെയും മുസ്ലിം സമൂഹത്തെയും വിശ്വാസത്തെയും അവഹേളിച്ചും ഫേസ് ബുക്കിൽ നിരന്തരമായി പോസ്റ്റുകൾ ഇടുന്നുവെന്ന് കാട്ടി മുത്തൂർ മുസ്ലിം ജമാഅത്ത് അടക്കം അഞ്ച് മഹല്ല് കമ്മിറ്റികൾ തിരുവല്ല പൊലീസിൽ പരാതി നൽകിയിരുന്നു. മതസ്പർദ്ധ വളർത്തുംവിധമുള്ള വാർത്തകൾ പ്രചരിപ്പിക്കുക, സമൂഹമാദ്ധ്യമങ്ങളിലൂടെ ദൈവങ്ങളെയും മതവിശ്വാസത്തെയും അവഹേളിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.