കോഴഞ്ചേരി: എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. യൂണിയൻ ഭരണ സമിതി അംഗങ്ങൾ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. യൂണിയൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന സമ്മേളനം യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്യും..യോഗം അസിസ്റ്റന്റ് സെക്രട്ടറി റ്റി.പി.സുന്ദരേശൻ, ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, റാന്നി, അടൂർ, തിരുവല്ല ,ചെങ്ങന്നൂർ യൂണിയനുകളിലെ ഭാരവാഹികൾ എന്നിവർ സംസാരിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്ററായിരുന്ന കെ.പത്മകുമാറിനെ ആദരിക്കും.
ഉച്ചകഴിഞ്ഞ് 2 മണിക്ക് പുതിയ കൗൺസിലർമാരുടെ തിരഞ്ഞെടുപ്പ്. എല്ലാ ശാഖകളിൽ നിന്നും ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, ശാഖാ ഭരണ സമിതി അംഗങ്ങൾ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘം, ഭാരവാഹികൾ എന്നിവർ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അറിയിച്ചു.