പത്തനംതിട്ട: നഗരത്തിൽ പുതിയ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കുക, കള്ള ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോർ വെഹിക്കിൾ യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പത്തനംതിട്ട ആർ.ടി.ഒ ഓഫീസലേക്ക് മാർച്ചും ധർണയും നടത്തി. ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അഡ്വ.അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഇ.കെ.ബേബി,ബിജു, കെ.വൈ.ബേബി, മനോഹരൻ, സിനു, ഷാജി, പാപ്പച്ചൻ, ഷിബു, സൈമൺ നെൽസൺ, റോബിൻ വിളവിനാൽ,നിഷാദ്, പ്രകാശ്, ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.