ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ വെളളിമൂങ്ങയെ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30ന് തിരുവൻവണ്ടൂർ ആൽത്തറ ക്ഷേത്രത്തിനു സമീപമുള്ള ചെന്തെങ്ങിൻ മുകളിലാണ് വെളളിമൂങ്ങായെ കണ്ടത്. ചിറകും ശരീരവും സ്വർണനിറവും കഴുത്തിനു താഴെ ഇടവിട്ടിടവിട്ട് വെള്ളിയും ചേർന്ന നിറവുമായിരുന്നു. ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ്കുതിർന്ന് തെങ്ങോലയുടെ മറവിൽ പതുങ്ങിയിരിക്കുകയായിരുന്നു. വെള്ളിമൂങ്ങ എത്തിയതറിഞ്ഞ് ധാരാളം ആളുകൾ ക്ഷേത്ര ജംഗ്ഷനിൽ തടിച്ചുകൂടി. ആരവവും ഒച്ചയും കൂടിയപ്പോൾ മൂങ്ങാ തെങ്ങിൽ നിന്നും പറന്ന് സമീപമുള്ള കാവിലേയ്ക്ക് ചേക്കേറി.