കോന്നി മെഡിക്കൽ കോളേജ്
2020 മാർച്ചിൽ പ്രവർത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കോന്നി മെഡിക്കൽ കോളേജ്. ആദ്യഘട്ടത്തിൽ 143 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 351 കോടിയും അനുവദിച്ച മെഡിക്കൽ കോളേജിൽ 2021 ൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സാധിക്കും എന്നാണ് കണക്കുകൂട്ടൽ.
പത്തനംതിട്ട കെ.എസ്.ആർ.ടി.സി കോംപ്ലക്സ്
കെ.എസ്.ആർ.ടിസി കോപ്ലക്സ് പൂർത്തീകരിക്കുമെന്ന് മാറി വരുന്ന ജനപ്രതിനിധികൾ ഉറപ്പ് തരുന്നുണ്ടെങ്കിലും ഇപ്പോഴും നഗരസഭാ ബസ് സ്റ്റാൻഡിലെ ആശ്രീതരാണ് കെ.എസ്.ആർ.ടി.സി. ഇതോടൊപ്പം ആരംഭിച്ച തിരുവല്ല കെ.എസ്.ആർ.ടി.സി പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങളായി.
തിരുവല്ല ബൈപ്പാസ്
2014ൽ 42 കോടി രൂപയ്ക്ക് ആരംഭിച്ച ബൈപ്പാസ് പണികൾ 2017 ൽ ഉപേക്ഷിക്കപ്പെട്ടിരുന്നു. 2019ൽ ആണ് വീണ്ടും ടെൻഡർ വിളിച്ച് പണികൾ ആരംഭിക്കുന്നത്. 2020 ൽ പണി പൂർത്തീകരിച്ച് തുറന്ന് കൊടുക്കാനാണ് പദ്ധതി.
ജില്ലാ സ്റ്റേഡിയം
നഗരസഭയും എം.എൽ.എയും തമ്മിലുള്ള ശീതസമരത്തിൽ മുങ്ങിപ്പോകുകയാണ് ജില്ലാ സ്റ്രേഡിയത്തിന്റെ വികസനം. കിഫ്ബി പദ്ധതി വഴി എം.എൽ.എ കൊണ്ടു വന്ന കെ.കെ.നായരുടെ പേരിലുള്ള ജില്ലാ സ്റ്റേഡിയത്തിന് അനുമതി നൽകില്ലെന്ന തീരുമാനമായിരുന്നു നഗരസഭയുടേത്. ആന്റോ ആന്റണി എം.പിയുടെ വികസന ഫണ്ടിൽ നിന്ന് പുതിയ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനുള്ള തയാറെടുപ്പിലാണ് നഗരസഭ.
ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വീമാനത്താവളം
ചെറുവള്ളി എസ്റ്റേറ്റിൽ വരുന്ന ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പത്തനംതിട്ടയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഏറ്റവും അധികം പ്രവാസികൾ ഉള്ള ജില്ലയാണിത്. ശബരിമലയിൽ എത്തുന്ന ഭക്തർക്കും ഇത് വലിയ ആശ്വാസമാകും. മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകൾക്കും ഏറെ പ്രയോജനമാകും.