തിരുവല്ല: സ്ത്രീപീഡകർക്ക് സംരക്ഷണമൊരുക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ പറഞ്ഞു.വാളയാർ പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് മഹിളാമോർച്ച നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി നിഷേധിക്കപ്പെട്ട ഇരകളെ സമൂഹമദ്ധ്യത്തിൽ അവഹേളിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സന്ധ്യാമോൾ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എസ്.എൻ.ഹരികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് കുറ്റൂർ പ്രസന്നകുമാർ,സുരേഷ് ഓടയ്ക്കൽ,ശ്രീദേവി സതീഷ്,ശ്രീലേഖ രഘുനാഥ്, ആർ.സുജാത,ശാലിനികുമാരി,രാജശ്രീ ശ്രീകുമാർ,അജിതാ ഗോപി,നിർമ്മല സുരേന്ദ്രൻ,ഷീബാ രമേശ്,ഗീതാലക്ഷ്മി, ഉഷാ രാജു, ബിന്ദു സംക്രമത്ത് എന്നിവർ സംസാരിച്ചു.