pathakadinam
തിരുവല്ല എൻ.എസ്.എസ് പതാകദിനത്തോടനുബന്ധിച്ചു തിരുവല്ല യൂണിയനിൽ പ്രസിഡന്റ് ഡി.അനിൽകുമാർ പതാക ഉയർത്തുന്നു

തിരുവല്ല: എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ പതാക ഉയർത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.മോഹൻകുമാർ, യൂണിയൻ സെക്രട്ടറി ജെ.ശാന്തസുന്ദരൻ, ഇൻസ്‌പെക്ടർ വിനോദ്‌കുമാർ, ഭരണസമിതി അംഗങ്ങൾ, പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.യൂണിയനിലെ 88 കരയോഗങ്ങളിലും പതാകദിനം ആചരിച്ചു.