ചെങ്ങന്നൂർ: കനത്ത കാറ്റിൽ മരം വീണു വീടിന്റെ മേൽക്കൂര തകർന്നു. വെണ്മണി പുന്തലതാഴം കളപ്പുരയ്ക്കൽ രമണൻ നായരുടെ (58) ഓടിട്ട വീടാണ് മരം വീണ് തകർന്നത്. ഇന്നലെ വൈകിട്ട് കനത്ത കാറ്റിലും മഴയിലും വീടിനു സമീപം നിന്ന വഴണ മരമാണ് ഒടിഞ്ഞത്. പൊട്ടിയ ഓടുകൾ വീണ് രമണൻ നായരുടെ കൈക്കും തോളിനും പരിക്കേറ്റു.