solar
കൊല്ലം എസ്.എൻ കോളേജിൽ സോളാർ വിളക്കുകൾ ആസ്പദമാക്കി നടന്ന ശില്പശാലയിൽ നിർമ്മിച്ച സോളാർ വിളക്കുകൾ തെളിയിച്ചപ്പോൾ

കൊല്ലം: കേന്ദ്ര പാരമ്പര്യേതര ഊർജ്ജ മന്ത്രാലയത്തിന്റെയും മുംബയ് ഐ.ഐ.ടിയുടെയും ആഭിമുഖ്യത്തിൽ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് സോളാർ അംബാസഡർ വർക്ക്ഷോപ്പിന്റെ ഭാഗമായി കൊല്ലം എസ്.എൻ കോളേജിലെ ഭൗതികശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ സോളാർ വിളക്കുകളുടെ നിർമ്മാണം സംബന്ധിച്ച് ശില്പശാല നടത്തി.

സോളാർ വിളക്ക് നിർമ്മാണത്തിൽ പരിശീലനം നൽകി. 50 വിളക്കുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു. കാർബൺ അധിഷ്ഠിത ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ, ആഗോളതാപനം സുസ്ഥിര വികസനം നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്യു. ഭൗതികശാസ്ത്ര വിഭാഗം മേധാവി ഡോ. ജി. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നാനോ സാങ്കേതികവിദ്യാ വിദഗ്ധനും യു.ജി.സി എമരിറ്റസ് പ്രൊഫസറുമായ ഡോ. ആർ. രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഭൗതികശാസ്ത്ര വിഭാഗം അദ്ധ്യാപകരായ ഡോ. എസ്. ശങ്കർ, ഡോ. എം.എസ്. റോക്സി, ആർ. രഹ്‌ന എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ ശില്പശാലയിൽ നിർമ്മിച്ച സോളാർ വിളക്കുകൾ തെളിച്ചു.