ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും പൂയപ്പള്ളി കൃഷി ഭവന്റെയും നേതൃത്വത്തിലുള്ള പാഠം ഒന്ന് പാഠത്തേക്ക് പദ്ധതിക്ക് കോഴിക്കോട് എൻ.ജെ.പി.എം എൽ.പി സ്‌കൂളിൽ തുടക്കമായി. കോഴിക്കോട് ഏലായിൽ നടന്ന പരിപാടി പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഹംസാറാവുത്തൽ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സി. ലാലി കുട്ടികൾക്കായി കൃഷിമായി ബന്ധപ്പെട്ട് ക്ളാസ് നയിച്ചു. കുട്ടികളും ഞാറു നടീലിൽ പങ്കാളികളായി. വാർഡംഗം വൃന്ദാ സത്യൻ, കൃഷി അസി.ചന്ദ്രവീണ, പി.ടി.എ പ്രസിഡന്റ് മോഹൻ ഗിരീഷ്, പ്രഥമാദ്ധ്യാപിക ജി. ഷീജ, പി,ടി,എ അംഗങ്ങളായ പാപ്പച്ചൻ, എബി തുടങ്ങിയവർ പങ്കെടുത്തു.