photo
കെപ്കോ ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം എൻ.വിജയൻപിള്ള എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ അശരണരായ വിധവകൾക്ക് നടപ്പാക്കുന്ന കെപ്കോ ആശ്രയ പദ്ധതിക്ക് തേവലക്കര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 10 മുട്ട കോഴിയും 10 കിലോഗ്രാം തീറ്റയും മരുന്നും നൽകുന്നതാണ് പദ്ധതി. തേവലക്കര പൊതുമാർക്കറ്റിൽ വെച്ച് എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൗൾട്രി വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. വിനോദ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഷിഹാബ്, വൈസ് പ്രസിഡന്റ് റഷീദ നാസർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. രാജേഷ് കുമാർ, സുജാത രാജേന്ദ്രൻ, പ്രിയങ്ക സലിം തുടങ്ങിയവർ പ്രസംഗിച്ചു.