പുത്തൂർ: വിമുക്ത ഭടന്മാർക്ക് പി.എസ്.സി നിയമനങ്ങളിൽ സംവരണം വേണമെന്ന് പൂർവ സൈനിക സേവാ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭാരതീയ വിചാര കേന്ദ്രം വർക്കിംഗ് പ്രസിഡന്റ് എം.എ. കബീർ ഉദ്ഘാടനം ചെയ്തു. പുത്തൂർ റോട്ടറി ക്ലബിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കോട്ടക്കൽ രാധാകൃഷ്ണപിളള അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കോർ കമ്മിറ്റിയംഗം വേലായുധൻ കളരിക്കൽ കുടുംബ സംഗമം ഉദ്ഘാടനം നിർവഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച വരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മധു വട്ടവിള, ശശിധരൻ പിള്ള, രാധാകൃഷ്ണപിള്ള, ശിവശങ്കരകുറുപ്പ്, സുന്ദരേശൻപിള്ള, അഡ്വ. രവീന്ദ്രൻ പിള്ള, അനിത അജിത്, ഗിരിജ എസ്. കുറുപ്പ്, ശ്രീ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.