photo
കേരള പ്രൊഫഷണൽ പ്രോഗ്രാം ഓർഗനൈസേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കുളക്കടയിൽ പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കേരള പ്രൊഫഷണൽ പ്രോഗ്രാം ഓർഗനൈസേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കുളക്കടയിൽ പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റേജ് കലാകാരന്മാർക്കും അവശത അനുഭവിക്കുന്ന കലാകാരന്മാർക്കും ക്ഷേമനിധി അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർതലത്തിൽ ഇടപെടുമെന്ന് എം.എൽ.എ അറിയിച്ചു. കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജേഷ്, എസ്. രഞ്ജിത്ത്, മണിലാൽ, തെക്കുംഭാഗം വിശ്വംഭരൻ, ഉഷാ ഉദയൻ, സി.ആർ. മനോജ്, കുളക്കട വേണു എന്നിവർ സംസാരിച്ചു. ബാബു സാരംഗി സ്വാഗതവും അപ്പു കുളക്കട നന്ദിയും പറഞ്ഞു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാഗർകോവിൽ നൈറ്റ് ബെർഡിസിന്റെ ഗാനമേളയും ഉണ്ടായിരുന്നു.