ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐക്കരഴികത്ത് - കാടിശ്ശേരിൽ ഭാഗത്ത് നടപ്പാത നിർമ്മാണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരുമായി നടത്തിയ ചർച്ചയിൽ നടപ്പാത നിർമ്മാണം ഒക്ടോബർ 5ന് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ. ശിവാനന്ദൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഥിൻ കല്ലട, ഷൈലജ, അശോകൻ, കെ.എസ്. കിരൺ, സത്യശീലൻ, രവീന്ദ്രൻ പിള്ള, വിപിൻ, റെജി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.