ശാസ്താംകോട്ട: പത്മാവതി മെഡിക്കൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം വിപുലമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പ് കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു . ഹൃദയ ദിനത്തിന്റെ ഭാഗമായി ഒക്ടോബർ വരെ ആൻജിയോഗ്രാം 4000 രൂപ ചെലവിൽ ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. ഡോ ടി.പി. അഭിലാഷ്, ഡോ. സ്മിത സുമിത്രൻ, ഡോ. സുശീലൻ, ഡോ രാഘവൻ, പ്രശാന്ത് , ശ്രീകൃഷ്ണകുമാർ എന്നിവർ സംസാരിച്ചു .