photo
ഇടയ്ക്കിടം തെറ്റിക്കുന്നിൽ മഹാദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞം ശബരി മാട്രസ് എം.ഡി കെ.ബി. സലിംകുമാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ഇടയ്ക്കിടം തെറ്റിക്കുന്നിൽ മഹാദേവീ ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ ജ്ഞാന യജ്ഞത്തിനും നവരാത്രി മഹോത്സവത്തിനും തുടക്കമായി. ഇടുക്കി ടി.കെ. രാജുവിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ശബരി മാട്രസ് എം.ഡി കെ.ബി. സലിംകുമാർ ഭദ്രദീപ പ്രകാശനം നടത്തി. എസ്. നാരായണസ്വാമി ഗ്രന്ഥസമർപ്പണം നടത്തി.

ഒക്ടോബർ 7 വരെ ദിവസവും രാവിലെ 7ന് ദേവീഭാഗവത പാരായണം, വിശേഷാൽ പൂജകൾ, 11ന് ആചാര്യ പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5ന് ദേവീമാഹാത്മ്യ ജപം, ലളിതാ സഹസ്രനാമം, 6ന് വിഷ്ണുസഹസ്രനാമജപം, 6.45ന് ദീപാരാധന, ഭജന, പ്രഭാഷണം, മംഗളാരതി എന്നിവ നടക്കും.

8ന് രാവിലെ 10ന് അവഭൃഥസ്നാനം, 11ന് അനുമോദന യോഗം. ക്ഷേത്ര പരിധിയിൽപ്പെട്ട മികച്ച വിദ്യാർത്ഥികളെ ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ അമ്പലക്കര കെ. അനിൽകുമാർ അമോദിക്കും. തുടർന്ന് ആചാര്യ ദക്ഷിണ, ദീപസമർപ്പണം, ഉച്ചയ്ക്ക് 1ന് അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.