ഓച്ചിറ: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊല്ലം ജില്ലാസമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ജി.മാധവൻ (രക്ഷാധികാരി), പ്രൊഫ: കെ.രാഘവൻ നായർ (പ്രസിഡന്റ്), പി.രാജേന്ദ്രൻ, കെ.എൽ.തങ്കമണി (വൈസ് പ്രസിഡന്റുമാർ), പുളിമാന രാജശേഖരപിള്ള സെക്രട്ടറി, കെ.രമണൻ, ദേവകി (ജോയിന്റ് സെക്രട്ടറിമാർ), എസ്.കാർത്തികേയൻ (ട്രഷറർ), രാമദേവൻ നായർ (ദേവസ്വം സെക്രട്ടറി), അയ്യപ്പൻ പിള്ള ( സാമൂഹ്യാരാധന) ,കെ.ശിവശങ്കരപ്പിള്ള (സത്സംഗം), സുകുമാരപിള്ള (സേവ), വാസുദേവൻ പിള്ള (സനാതന ധർമ്മ പാഠശാല), വി.രവികുമാർ പുതിയകാവ് (പ്രചാർ ), ഓമനക്കുട്ടൻ പിള്ള (സമ്പർക്കം ), ആർ.മോഹനൻ പുലിയൻകുളങ്ങര (യുവ) എന്നിവരാണ് പുതിയ ചുമതലക്കാർ.
മാതൃസമിതി ജില്ലാ ഭാരവാഹികളായി വിജയലക്ഷ്മി (രക്ഷാധികാരി), ഇന്ദിരാ രാമചന്ദ്രൻ (പ്രസിഡന്റ്), ശ്രീദേവി മണ്ണടിശ്ശേരിൽ (സെക്രട്ടറി), ഇന്ദിരാഭായി (ജോ. സെക്രട്ടറി), സുഭദ്ര (ഖജാൻജി) എന്നിവരെയും തിരഞ്ഞെടുത്തു.
ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.എൽ.ഉമാദേവി ഉദ്ഘാടനം ചെയ്തു.