അഞ്ചൽ: എസ്.എൻ.ഡി.പി യോഗം അഗസ്ത്യക്കോട് ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് മുഖ്യപ്രഭാഷണവും യോഗം ഡയറക്ടർ ബോർഡ് മെമ്പർ ജി. ബൈജു അനുഗ്രഹ പ്രഭാഷണവും നടത്തി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, ബി. ശശിധരൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഷീലാ മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതികാ രാജേന്ദ്രൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, സൈബർ സേനാ പ്രസിഡന്റ് പി.ജി.ബിജുലാൽ, യൂണിയൻ കമ്മിറ്റി അംഗം അമൽ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
ശാഖാ സെക്രട്ടറി ബിനു സത്യൻ സ്വാഗതവും എൻ. കൃത്തിവാസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്. സുധർശൻ (പ്രസിഡന്റ്) എസ്. ഓമനക്കുട്ടൻ (വൈസ് പ്രസിഡന്റ്) സി. സുശീലൻ (സെക്രട്ടറി), ബിനു സത്യൻ (യൂണിയൻ പ്രതിനിധി) എം.പി. സദാനന്ദൻ, പി. പ്രസാദ്, എസ്,.ബി. ബിനോയ്, രാജൻ, ഗോപകുമാർ, സെന്തിൽകുമാർ, വിനയൻ, വി. തുളസീധരൻ, ഗിരീഷ് കുമാർ, സജീവ് എന്നിവരെ തിരഞ്ഞെടുത്തു.