sncw
കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ സംഘടിപ്പിച്ച സെമിനാർ ഡോ. സുഷ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. കെ. അനിരുദ്ധൻ, ഡോ. എസ്. ശേഖരൻ, അരോലിൻ കെ. ടോം എന്നിവർ സമീപം

കൊല്ലം: ശ്രീനാരായണ വനിതാ കോളേജ് ഹോം സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'യുവജനങ്ങളും ജീവിതശൈലിയും' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ലയോള കോളേജ് കൗൺസലിംഗ് സൈക്കോളജി വിഭാഗം മുൻമേധാവി ഡോ. സുഷ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റും ട്രെയിനറുമായ അരോലിൻ കെ. ടോം ക്ലാസുകൾ നയിച്ചു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ ഡോ. എസ്. ശേഖരൻ സംസാരിച്ചു. ഹോം സയൻസ് വിഭാഗം മേധാവി ഡോ. അശ്വതി സുഗണൻ സ്വാഗതവും ഡോ. സീനാ ഗോപിനാഥൻ നന്ദിയും പറഞ്ഞു.