ശാസ്താംകോട്ട: വയോജന ദിനാചരണത്തിന്റെ ഭാഗമായി വാർഡ് വികസന സമിതിയും ജനമൈത്രീ പൊലീസും ചേർന്ന് നൂറുവയസ് പിന്നിട്ട ശാസ്താംകോട്ട ടൗൺ വാർഡ് പത്മാലയത്തിൽ കമലാക്ഷി അമ്മാളിനെ ആദരിച്ചു. ശാസ്താംകോട്ട സി.ഐ വി.എസ് പ്രശാന്ത്, താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ.അനൂപ് എന്നിവർ കമലാക്ഷി അമ്മാളിനെ പൊന്നാടയണിയിച്ചു. വാർഡ് അംഗം എസ്. ദിലീപ് കുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ മിനി, കെ. രവീന്ദ്രൻ പിള്ള, സുരേന്ദ്രൻ നായർ, സീനത്ത്, രജനി എന്നിവർ പങ്കെടുത്തു.