kanajveli
കാഞ്ഞവെളി തെക്കേച്ചേരി പടിഞ്ഞാറ് 5181-ാം നമ്പർ രവീന്ദ്രവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക സമ്മേളനം ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാഞ്ഞാവെളി തെക്കേച്ചേരി പടിഞ്ഞാറ് 5181-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക സമ്മേളനം കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ. ബാലകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ് തൃക്കരുവ മേഖലാ കൺവീനർ ചിറ്റയം ബാബുരാജ് പ്രതിഭകളെ ആദരിച്ചു. യൂണിയൻ ഭരണസമിതി അംഗം ആദിക്കാട് ഗിരീഷ് പെൻഷൻ വിതരണം നിർവഹിച്ചു. കൊല്ലം താലൂക്ക് യൂണിയൻ ഭരണസമിതി അംഗം സി. രാധാകൃഷ്ണപിള്ള, തൃക്കടവൂർ മേഖലാ കൺവീനർ ടി. രാധാകൃഷ്ണപിള്ള, വനിതാ യൂണിയൻ ട്രഷറർ എം. കമലാദേവി, കരയോഗം വൈസ് പ്രസിഡന്റ് പി.ആർ. ഗിരീഷ്‌കുമാർ, കരയോഗം താലൂക്ക് യൂണിയൻ പ്രതിനിധി പി.ആർ. ഹരീഷ് തമ്പി, കരയോഗം ഇലക്ടറൽ മെമ്പർ ബി.എസ്. ബിനുപ്രകാശ് എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി എൻ.പി. സജീവ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബി. സജീവ് കുമാർ നന്ദിയും പറഞ്ഞു.

പോച്ചയിൽ എം. രാഘവൻ നായരുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ഗോപകുമാർ സമ്മേളനത്തിൽ പ്രണവ് എസ്. നായർക്ക് നൽകി. പഠനോപകരണ വിതരണം, അവാർഡ് ദാനം, കലാപരിപാടികൾ എന്നിവയും നടന്നു.