കൊല്ലം: ജി. ദേവരാജൻ സ്മൃതിഗാഥ മ്യൂസിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ജി. ദേവരാജൻ മാസ്റ്ററുടെ 95-ാം ജന്മദിനാചരണവും ഓണാഘോഷവും ജയിൽ മുൻ ഡി.ഐ.ജി ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നിസാർ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി റസീന സ്വാഗതവും ട്രഷറർ മോഹനൻ നന്ദിയും പറഞ്ഞു. തുടർന്ന് സ്മൃതി ഗാഥ അംഗങ്ങളുടെ സംഗീതമത്സരം, വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ നടന്നു.