കൊല്ലം: ജില്ലാ ജയിലിലെ തടവുകാർക്ക് മൃഗസംരക്ഷണ വിഷയങ്ങളിൽ നൽകുന്ന പരിശീലനം നാളെ മുതൽ ആരംഭിക്കും. ജയിൽ അങ്കണത്തിൽ രാവിലെ 10.30ന് ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം നിർവഹിക്കും. മേയർ വി.രാജ്രേന്ദബാബു അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ബുള്ളറ്റിനുകൾ വിതരണം ചെയ്യും.
ജയിൽശിക്ഷയുടെ ഉദ്ദേശ്യം കുറ്റവാളികളുടെ മാനസിക നവീകരണമായിരിക്കണം എന്ന ആശയത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. തടവ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ മാന്യമായ സ്വയംതൊഴിൽ ചെയ്തു ജീവിക്കുവാനുള്ള അവസരം പരിശീലനത്തിലൂടെ ലഭിക്കും. എൺപതോളം തടവുകാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. മുയൽ, കോഴി, കാട, താറാവ്, ആട് വളർത്ത
ലിലും ഫാം സംരംഭങ്ങൾ ആരംഭിക്കുന്നതിലും പഠനക്ലാസ്സുകൾ ഉണ്ടായിരിക്കും. ആധുനിക ദൃശ്യശ്രവ്യമാധ്യമങ്ങൾ ഉപയോഗിച്ച് നൽകുന്ന പരിശീലനത്തിന് നേതൃത്വം നൽകുന്നത് കൊട്ടിയം മൃഗസംരക്ഷണ പരിശീലന ക്രേന്ദ്ര മാണ്. രണ്ടുദിവസത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ സാക്ഷ്യപത്രങ്ങൾ നൽകുമെന്ന് അസി. ഡയറക്ടർ ഡോ. ഡി.ഷൈൻകുമാർ അറിയിച്ചു.