pamb
എഴുകോൺ പൊലീസ് സ്റ്റേഷനിൽ നിന്ന് പിടികൂടിയ പാമ്പ്

എഴുകോൺ: എഴുകോൺ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെ വിറപ്പിച്ച പാമ്പിനെ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. സ്റ്റേഷൻ കെട്ടിത്തിന്റെ ഓടിനിടയിൽ നിന്ന് എലിയെ പിടിക്കാനെത്തിയ പാമ്പ് സ്റ്റേഷനുള്ളിലേക്ക് വീഴുകയായിരുന്നു. റൈറ്റർ അലക്സിന്റെ ദേഹത്തേക്കാണ് പാമ്പ് വീണത്. ഭയന്ന് പുറത്തിറങ്ങിയ പൊലീസുകാർ ചന്ദനത്തോപ്പിലുള്ള പാമ്പ് പിടിത്ത വിദഗ്ദ്ധൻ ചന്തുവിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ചന്തു പാമ്പിനെ പിടികൂടുകയായിരുന്നു.