minis
പുനലൂർ ഫയർസ്റ്റേഷനിൽ അനുവദിച്ച ഹൈ പ്രഷർ മിനി വാട്ടർ മിസ്റ്റ് വാഹനത്തിൻെറ ഫ്ലാഗ് ഓഫ് മന്ത്രി കെ.രാജു നിർവഹിക്കുന്നു.

പുനലൂർ: രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ ഫയർഫോഴ്സ് വളപ്പിൽ ഭൂമി ലഭിച്ചാൽ കുളം നിർമ്മിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പുനലൂർ ഫയർസ്റ്റേഷനിൽ അനുവദിച്ച ഹൈപവർ മിനി വാട്ടർ മിസ്റ്റ് വാഹനത്തിൻെറ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്രി. ജീവനക്കാർക്ക് പുതിയ ക്വാർട്ടേഴ്സുകൾ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജി. ജയപ്രകാശ്, ഫയർഫോഴ്സ് ജില്ലാ ഓഫീസർ പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.