polic
പുനലൂരിൽ പഴയ പൊലിസ് ക്വാട്ടേഴ്സിൽ തീ പിടിച്ചതറിഞ്ഞെത്തിയ ഫയർഫോഴ്സ് ജീവനക്കാർ

പുനലൂർ: പുനലൂർ ഡിവൈ.എസ്.പി ഓഫീസ് പുറകിലെ ഉപയോഗശൂന്യമായ പഴയ പൊലീസ് ക്വാട്ടേഴ്സിൽ തീപിടിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട ഉദ്യോഗസ്ഥർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സും വൈദ്യുതി ബോർഡിലെ ജീവനക്കാരും സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.നാശനഷ്ടങ്ങൾ ഒന്നും ഇല്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.