h
കാറ്റാടിമൂട് യുവജന സമാജം ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിക്കുന്നു

കടയ്ക്കൽ: കാറ്റാടിമൂട് യുവജന സമാജം ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പി. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വെള്ളാർവട്ടം ശെൽവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാബാബു, ബിനുമോൾ, പഞ്ചായത്ത് തല ലൈബ്രറി നേതൃസമിതി കൺവീനർ ഡി. ഷിബു, വി.എസ്. വിനയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആക്ടിംഗ് സെക്രട്ടറി എൻ. ശിവദാസ് സ്വാഗതവും ലൈബ്രേറിയൻ സാന്ദ്ര സുജനൻ നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനം ,ആദ്യകാല നേതാക്കളെ ആദരിക്കൽ എന്നിവയും ഉണ്ടായിരുന്നു.