കൊല്ലം : തെക്കുംഭാഗം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച മന്ദിരം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. മുറ്റത്തെ മുല്ല വായ്‌പാ വിതരണോദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. സോളാർ സിസ്റ്റം ഉദ്‌ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ചവറ സൗത്ത് എൽ.വി.എൽ.പി സ്കൂളിലെ ശീതീകരിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്‌ഘാടനം എൻ. വിജയൻ പിള്ള എം.എൽ.എയും ബാങ്ക് സ്ഥാപകന്റെയും രാഷ്ട്രപിതാവിന്റെയും ചിത്രം അനാച്ഛാദനം അഡ്വ. ബിന്ദു കൃഷ്ണയും ആധുനിക കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉദ്‌ഘാടനം ഷിബു ബേബിജോണും നിർവഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദീൻ, കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ്, സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.നീലാംബരൻ, സി.പി.ഐ തെക്കുംഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. മണിക്കുട്ടൻ, ആർ.എസ്.പി തെക്കുംഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.അനിൽ കുമാർ, ബി.ജെ.പി തെക്കുംഭാഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. സുധീഷ് കുമാർ, കൊല്ലം ജോയിന്റ് രജിസ്ട്രാർ പി.ജെ. അബ്ദുൽ ഗഫാർ, കൊല്ലം സഹ.സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ഡി. പ്രസന്നകുമാരി,
കരുനാഗപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ എസ്. സന്തോഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് അബ്ദുൽ ഹലീം, ചവറ യൂണിറ്റ് ഇൻസ്‌പെക്ടർ എസ്. ഹാരീസ് എന്നിവർ സംസാരിച്ചു.