photo
കേഡറ്റുകൾ സമ്മാനിച്ച കേക്ക് തൊണ്ണൂറ്റി മൂന്നുകാരിയായ അമ്മുക്കുട്ടിഅമ്മ മുറിക്കുന്നു.

പാരിപ്പള്ളി: പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ചാത്തന്നൂർ കരുണാലയത്തിലെ അമ്മമാർക്കൊപ്പം വയോജന ദിനം ആഘോഷിച്ചു. കേഡറ്റുകൾ സമ്മാനിച്ച കേക്ക് തൊണ്ണൂറ്റി മൂന്നുകാരിയായ അമ്മുക്കുട്ടിഅമ്മയാണ് മുറിച്ചത്. നൂറ്റി എഴുപതോളം അമ്മമാർക്കൊപ്പം മധുരം പങ്കുവച്ചും ആടിയും പാടിയും രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് കേഡറ്റുകൾ മടങ്ങിയത്. സി.പി.ഒമാരായ സുഭാഷ്ബാബു, ബിന്ദു, സിസ്റ്റർ ദീപ്തി എന്നിവർ നേതൃത്വം നൽകി.