കരുനാഗപ്പള്ളി: സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 6 ദിവസമായി ചവറ കെ.എം.എം.എൽ ഫാക്ടറിക്ക് മുന്നിൽ നാട്ടുകാർ തുടരുന്ന ഉപരോധം ബി.ജി.പി ജില്ലാ സെക്രട്ടറി കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ, മേക്കാട്, പന്മന എന്നീ വാർഡിലെ ജനങ്ങളാണ് സമരം നടത്തുന്നത്. കമ്പനിയുടെ പ്രവർത്തനം മൂലം ഉപയോഗ ശൂന്യമായ ഭൂമി എത്രയും വേഗം കമ്പനി ഏറ്റെടുക്കണമെന്ന് പി.ഗോപിനാഥൻ ആവശ്യപ്പെട്ടു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് തുപ്പാശ്ശേരിൽ, കോഞ്ചേരിൽ ഷംസുദ്ദീൻ, അനിൽ പുത്തേഴം, എസ്.ലാലു, സി.പി.സുധീഷ് കുമാർ സമരസമിതി കൺവീനർസജിത് രഞ്ജു എന്നിവർ പ്രസംഗിച്ചു.