പത്തനാപുരം: സംരക്ഷണം അർഹിക്കുന്ന വയോജനങ്ങൾക്ക് കരുതലും സ്നേഹവും ഒരുക്കി നൽകുന്നതിന് സ്നേഹതീരം ഉദാത്തമാതൃകയാണെന്ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.സജീവ് അഭിപ്രായപ്പെട്ടു. സ്നേഹതീരത്ത് നടന്ന വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹതീരത്തെ വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജെറിൻ മുഖ്യപ്രഭാഷണം നടത്തി, സുനി സുരേഷ്, പി. ശ്രീദേവിയമ്മ, ഷാഹുൽ കുന്നിക്കോട്, എ.എ. വാഹിദ് എന്നിവർ സംസാരിച്ചു.