കൊല്ലം: മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന വയോജന ദിനാഘോഷം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലെസ്‌ലി ജോർജ്ജ്, യു. ഉമേഷ്, ബിന്ദു, പഞ്ചായത്തംഗം ഡാർലമെന്റ്, സെക്രട്ടറി സജീവ് മാമ്പറ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീദേവി എന്നിവർ സംസാരിച്ചു.
പുല്ലിച്ചിറ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരൻ, ഗ്രന്ഥശാലാ പ്രവർത്തകൻ ഉമയനല്ലുർ കുഞ്ഞുകൃഷ്ണപിള്ള, ഗോവിന്ദഘോഷ്, മുൻ പഞ്ചായത്തംഗം യഹിയ, കർഷകത്തൊഴിലാളി സുമതി എന്നിവരെ ആദരിച്ചു. തുടർന്ന് കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരൻ നവരസങ്ങൾ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വയോജനങ്ങൾ പങ്കെടുത്ത തിരുവാതിര കളി, ചലച്ചിത്രഗാന മത്സരം, വിവിധ കലാപരിപാടികൾ എന്നിവ നടന്നു.