munroe-island
മൺറോതുരുത്ത്

 തുലാവേലിയെന്ന പ്രതിഭാസം ഇക്കൊല്ലം നേരത്തെ

മൺറോത്തുരുത്ത്: പ്രളയസമാനതയിൽ മൺറോതുരുത്തിനെ വിഴുങ്ങി വേലിയേറ്റം ശക്തമായി. എല്ലാവർഷവും അനുഭവപ്പെടുന്ന തുലാവേലിയെന്ന ഈ പ്രതിഭാസം ഇക്കുറി നേരത്തെയായതോടെ പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്. അതേസമയം വേലിയേറ്റ കാലത്ത് സഞ്ചാരികൾക്ക് ഇതിലേയുള്ള തോണിയാത്ര വ്യത്യസ്തമായ അനുഭവമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ മൺറോതുരുത്തിന്റെ താഴ്ന്ന പ്രദേശങ്ങളായ കിടപ്പുറം വടക്ക്, കിടപ്പുറം തെക്ക്, കൺട്രാം കാണി, നെന്മേനി തെക്ക്, പട്ടംതുരുത്ത് ഈസ്റ്റ്, പട്ടംതുരുത്ത് വെസ്റ്റ്, പെരുങ്ങാലത്തെ താഴ്ന്ന പ്രദേശങ്ങൾ തുടങ്ങിയ വാർഡുകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടുകൂടി ഇവിടങ്ങളിലെ ജനജീവിതം കൂടുതൽ ദുരിതപൂർണമാകും.

മൺറോതുരുത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വസിക്കുന്ന സാധാരണ ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് ദേശീയ തലത്തിൽ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി യാതൊരു പദ്ധതികളും നടപ്പിലായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നിത്യ ദുരിതത്തിൽ കഴിയുന്ന തുരുത്തുകാരെ പുനരധിവസിപ്പിക്കുന്ന നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.