പരവൂർ: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മാദിനാഘോഷത്തിന്റെ ഭാഗമായി പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ ഗാന്ധി സ്‌മൃതി യാത്ര സംഘടിപ്പിച്ചു. നെടുങ്ങോലം ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച സ്‌മൃതി യാത്ര പരവൂർ ജംഗ്‌ഷനിൽ സമാപിച്ചു.
മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ സ്മൃതിയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ജനതയുടെ മനസിൽ നിന്ന് മഹാത്മാ ഗാന്ധിയെ വിസ്മരിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, പരവൂർ എസ്. രമണൻ, എ. ഷുഹൈബ്, പരവൂർ സജീബ്, എൻ. രഘു, ബി. സുരേഷ്, സുരേഷ് ഉണ്ണിത്താൻ, വി. പ്രകാശ്, ഒല്ലാൽ സുനിൽ, രഞ്ജിത്ത് പരവൂർ എന്നിവർ സംസാരിച്ചു.