photo
അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ഗാന്ധി ദിനാചരണത്തിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു. സ്കൂൾ മാനേജർ മായാ ശ്രീകുമാർ സമീപം

കരുനാഗപ്പള്ളി: വിപുലമായ പരിപാടികളോടെ കരുനാഗപ്പള്ളി മേഖലയിൽ ഗാന്ധിജയന്തി ആഘോഷിച്ചു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച ആഘോഷം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.രവി, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, ജോൺസൺ വർഗീസ്, രമാഗോപാലകൃഷ്ണൻ, ബിന്ദുജയൻ, എൽ.കെ.ശ്രീദേവി, ആർ.രാജശേഖരൻ, എം.അൻസാർ തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കമായി . അയണിവേലിക്കുളങ്ങര ജെ.എഫ്.കെ.എം. വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ഗാന്ധിചിത്ര പ്രദർശനവും ഗാന്ധി ദർശൻ 2019ന്റെ ഉദ്ഘാടനവും ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ എം. കെ വിജയഭാനു, സ്‌കൂൾ മാനേജർ മായാ ശ്രീകുമാർ, പ്രോഗ്രാം കൺവീനർ ജി. മഞ്ജുക്കുട്ടൻ, അദ്ധ്യാപകരായ മുർഷിദ്, സുധീർ, പ്രോഗ്രാം കോ ഓർഡിനേറ്റർ ആദിത്യ സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഗാന്ധിജീവചരിത്ര ചിത്ര പ്രദർശനവും ശ്രദ്ധേയമായി.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസുകൾ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ കൗൺസിലർമാരായ എൻ.സി.ശ്രീകുമാർ, സി.വിജയൻപിള്ള, പി.ടി.എ പ്രസിഡന്റ് അനിൽ പാലവിള, ഷാജഹാൻ രാജധാനി, ഷിഹാബ്, എൽ ഗീതകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി സംഘപ്പുര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ശുചീകരണ പരിപാടി കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.പുരം സുധീർ ജയന്തി സന്ദേശം നൽകി. എം.റഷീദുകുട്ടി, ജി.കൃഷ്ണപിള്ള, ബിനി അനിൽ, മേടയിൽ ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.