congress
ഓച്ചിറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം യു.ഡി.എഫ് ജില്ലാ ചെയ‌ർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ കെ.ജി. രവി ആദരിച്ചു. കബീർ എം. തീപ്പുര, മുനമ്പത്ത്‌ വഹാബ്, നീലികുളം സദാനന്ദൻ, ജി. ലീലാകൃഷ്ണൻ, രാജേഷ് കുമാർ, ബി. സെവന്തികുമാരി, അയ്യാണിക്കൽ മജീദ്, എൻ. വേലായുധൻ, കെ.എം.കെ. സത്താർ, എച്ച്.എസ്. ജയ് ഹരി, കെ.വി. വിഷ്ണുദേവ്, ദിലീപ്ശങ്കർ, എ. ഗോപിനാഥൻപിള്ള തുടങ്ങിയവർ സംസാരിച്ചു.