കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എൽഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കരുനാഗപ്പള്ളി എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസണൺസ് അസോസിയേഷൻ കേരള മുൻ സെക്രട്ടറി ജനറൽ എം. വഹാബ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നാടിയം പറമ്പിൽ മൈതീൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എം.എ. സമദ് തയ്യാറാക്കിയ കൈപ്പുസ്തകം എം. മൈതീൻകുഞ്ഞ് പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി അസി. പൊലീസ് കമ്മിഷണർ എസ്. വിദ്യാധരൻ മുതിർന്ന പൗരന്മാരെ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, അസി. സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ് ഉത്തരക്കുട്ടൻ, ഫോറം വൈസ് പ്രസിഡന്റ് കെ. ശിവരാമപിള്ള, സംസ്ഥാന സമിതി അംഗം ആർ. സുഗതൻ, യൂണിറ്റ് പ്രസിഡന്റ് കെ.കെ. ബഷീർ, പി.ജി. ലക്ഷ്മണൻ, ആമ്പാടിയിൽ മോഹനൻപിള്ള, എസ്. സുധാകരൻപിള്ള, എം.എ. സമദ് തുടങ്ങിയവർ സംസാരിച്ചു.