photo
ക്ഷേത്ര ശ്രീകോവിലുകളുടെ സമർപ്പണത്തിന് ശേഷം സംഘടിപ്പിച്ച പൊതു സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ചവറ തെക്കുംഭാഗം പനയ്ക്കറ്റോടിൽ ഭഗവതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ശ്രീകോവിലുകളുടേയും നമസ്കാര മണ്ഡപത്തിന്റെയും ചേമ്പോല സമർപ്പണം നടന്നു. ദുർഗ്ഗാദേവി ശ്രീകോവിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭദ്രാ ദേവി ശ്രീകോവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും നമസ്കാര മണ്ഡപ സമർപ്പണം സുരേഷ്കുമാറും നിർവഹിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശബരിമല നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം,പി, എൻ. വിജയൻപിള്ള എം.എൽ.എ, ദേവസ്വം ബോർഡ് മെമ്പർമാരായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, ചീഫ് എൻജിനിയർ ബി. കേശവദാസ്, അസി. കമ്മിഷണർ ജി. ബിനു, കരയോഗം പ്രസിഡന്റ് കെ.കെ. രാജൻപിള്ള, സെക്രട്ടറി ഗുരുപ്രസാദ് എന്നിവർ പ്രസംഗിച്ചു.