പരവൂർ: നഗരസഭയിലെ പകൽ വീടിന്റെ പ്രവർത്തനോദ്‌ഘാടനം നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് നിർവഹിച്ചു. നഗരസഭാ സെക്രട്ടറി എ. നൗഷാദ്, വാർഡ് കൗൺസിലർ ജി. സുരേഷ്ബാബു, കൗൺസിലർമാരായ സുധീർ ചെല്ലപ്പൻ, ടി. ഷൈനി, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സി. അശോക്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ആർ. സരിൻ, ധന്യ എസ്. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ലഘുഭക്ഷണം, പത്രം, മറ്റ് വിനോദോപാധികൾ എന്നിവ പകൽവീട്ടിൽ സജ്ജമാക്കിയിട്ടുണ്ട്.