പത്തനാപുരം: ചേലക്കോട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും ശ്രമദാനവും നടത്തി. പത്തനാപുരം ടൗണിൽ നിന്ന് ചേലക്കോട് വരെ വിവിധ ഭാഗങ്ങളിലുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കുകയും കനാലുകൾ ശുചിയാക്കുകയും ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്മാൻ ശ്രമദാനം ഉദ്ഘാടനം ചെയ്തു . സെക്രട്ടറി നൗഫൽ, വൈസ് പ്രസിഡന്റ് റെജി, ഐ. ഷാജഹാൻ, കാവേരി സോമൻ, ലീന റഹീം, ഫസലുദ്ദീൻ, സി.ഡി. ജെയിംസ്, ട്രഷറർ സി.എം. മജീദ്, അബൂസിയർ, ജോൺ മാത്യു, കുഞ്ഞുകുഞ്ഞ്, സി.എസ്. സാമുവൽ, ദുരസ്വാമി, അജയ് നന്ദനം, ബാബു കുമ്മണ്ണൂർ തുടങ്ങിയവർ നേതൃത്വം നല്കി.