കൊല്ലം : ഗുരുധർമ്മ പ്രചാരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആനക്കോട്ടൂർ എളംചിറയിൽ നടന്ന ഗാന്ധിജയന്തി ആഘോഷവും ഗുരുവും ഗാന്ധിജിയും ശിവഗിരിയിൽ സംഗമിച്ചതിന്റെ ചരിത്ര സന്ദേശ സമ്മേളനവും ചെയർമാൻ എഴുകോൺ രാജ്‌മോഹൻ ഉദ്‌ഘാടനം ചെയ്തു. സംഘം സെക്രട്ടറി ബി. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, ഓടനാവട്ടം എം. ഹരീന്ദ്രൻ, ക്ലാപ്പന സുരേഷ്, സംഘം വനിതാവിഭാഗം കൺവീനർ എസ്. ശാന്തിനി, കൗസ്തുഭം സുമംഗല, ഉമാദേവി, തലയിണവിള തുളസീധരൻ, എ. കുട്ടപ്പൻ, വർക്കല മോഹൻദാസ് എന്നിവർ സംസാരിച്ചു.