road
ഗാന്ധിജയന്തിയോടനുബന്ധിച്ച് അഞ്ചൽ വെസ്റ്റ് ഗവ. സ്കൂൾ കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്കൂൾ പരിസരം ശുചീകരിക്കുന്നു

അഞ്ചൽ: അഞ്ചൽ ഗവ. വെസ്റ്റ് സ്കൂളിൽ ഗാന്ധിജയന്തി ആഘോഷം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ എൻ.സി.സി, എൻ.എസ്.എസ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ കുട്ടികളും അദ്ധ്യാപകരും ആഘോഷത്തോടനുബന്ധ്ച്ച് സ്കൂൾ പരിസരവും അഞ്ചൽ ചന്തമുക്ക് -കളരീ ക്ഷേത്രം റോഡിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കാനായി കുട്ടികൾ മനുഷ്യച്ചങ്ങലയും തീർത്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം ക്വിസ്, പ്രസംഗം മത്സരം എന്നിവയും നടന്നു. പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈലജ, പ്രിൻസിപ്പൽ മണി, പി.ടി.എ. പ്രതിനിധി ഹരി തുടങ്ങിയവർ നേതൃത്വം നൽകി.